കണിച്ചാർ : നഷ്ടപ്പെട്ട കർഷകർക്ക് എന്ത് കിട്ടി? പലതും കിട്ടി, പക്ഷെ തള്ളുകയാണ് ഏറെയും കിട്ടിയത്. വാർഡ് മെമ്പർ മുതൽ പഞ്ചായത്ത് പ്രസിഡൻ്റ് മുതൽ ദുരന്തനിവാരണ അതോറിറ്റി ക്കാർ വരെ കിടന്ന് തള്ളി മറിച്ചിട്ടും കാട് കയറുന്ന മാടശേരിമലയെ കൃഷിയിടമാക്കി തിരികെയെത്തിക്കാനോ ജനവാസ കേന്ദ്രത്തെ സജീവമാക്കാനോ ഒന്നും ചെയ്യാതെയാണ് പിണറായി വി വിജയൻ്റെ സംസ്‌ഥാന സർക്കാരും സിപിഎമ്മിൻ്റെ പഞ്ചായത്ത് ഭരണവും കടന്നു പോയത്. കാംപിൽ താമസിച്ചവർക്ക് നൽകിയ ചെറിയ സഹായമൊഴിച്ച് ദുരിതബാധിതർക്ക് സാമ്പത്തിക സുരക്ഷിതമുണ്ടാക്കാനുള്ള ഒന്നും നൽകാതെയാണവർ കളം വിട്ടത്. പൂളക്കുറ്റിയെയും നെടുംപുറംചാലിനേയും പരിസര പ്രദേശങ്ങളെയും തകർത്തെറിഞ്ഞ പ്രകൃതി ദുരന്തം സംഭവിച്ച് നാല് വർഷം പൂർത്തി ആകുമ്പോൾ കണിച്ചാർ പഞ്ചായത്തിൻ്റെ ഒരു ഭാഗം അതീവ പരിസ്ഥിതി ദുർബല പ്രദേശമെന്ന ഗ്രാഫിലേക്ക് എത്തിയ തൊഴിച്ചാൽ ഒന്നും സംഭവിച്ചില്ല. നഷ്ടങ്ങളുണ്ടാക്കിയ മുറിവുകൾ ഉണങ്ങാതെ അവശേഷിക്കുന്നു. നഷ്‌ടങ്ങൾ ഏറെയുണ്ടായ മാടശ്ശേരി മലയിലെ ജനവാസ കേന്ദ്രങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. മാടശ്ശേരി മല ഇപ്പോൾ വിജനമായിക്കൊണ്ടിരിക്കുകയാണ്. തഴച്ചു വളർന്ന കൃഷിയിടങ്ങളെ ഇന്ന് കാടു മൂടിയിരിക്കുന്നു. പലരും പ്രദേശത്ത് നിന്ന് താമസം മാറ്റി കഴിഞ്ഞു. ചിലർ മഴക്കാലത്ത് താമസം മാറ്റുന്നു. പലരും കട ബാധ്യതയാൽ വലയുന്നു. ചിലരുടെ ജീവിത ക്രമത്തിൽ മാറ്റം വന്നിരിക്കുന്നു. കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കുന്നതിന് മന്ത്രി സഭ തീരുമാനിച്ചെങ്കിലും സാധാരണക്കാരായ കർഷകർക്ക് വ്യക്‌തിപരമായ ആനുകൂല്യങ്ങൾ ഒന്നും തന്നെ കാര്യമായി ലഭിച്ചില്ല. 2022 ഓഗസ്‌റ്റ് 1 ന് ഉണ്ടായ ഉരുൾപൊട്ടലിൽ 35 കോടി രൂപയുടെ നഷ്‌ടമാണ് സർക്കാർ കണക്കാക്കിയത്. എന്നിട്ടും പ്രകൃതിദുരന്തത്തിൽ നശിച്ച കൃഷിയിടങ്ങൾ പുനരുദ്ധരിക്കാർ പ്രത്യേക സഹായമൊന്നും ലഭിച്ചില്ല. ആരോഗ്യ വകുപ്പ് പുതിയ സബ് സെൻ്റർ നിർമിച്ചെങ്കിലും ഉദ്ഘാടനം നടത്തിയിട്ടില്ല. പുളക്കുറ്റി ടൗൺ സൗന്ദര്യവൽക്കരണത്തിന് ശ്രമം ഉണ്ടായി. റോഡുകൾ പലതും കോൺക്രീറ്റ് ചെയ്യുകയും ടാറിങ് നടത്തുകയും ചെയ്തു. ദുരന്ത നിവാരണ അതോറിറ്റിയുടെ റസിലിയൻസ് സെന്റ് ആരംഭിച്ചെങ്കിലും ദുരന്ത നിർമാണങ്ങൾ പൂർത്തിയായില്ല കാർഷിക വിളകൾക്ക് അന്ന് നിലവിലുണ്ടായിരുന്ന നിസ്സാര നിരക്കിലുള്ള നഷ്ടപരിഹാരം മാത്രമാണ് ലഭിച്ചത്. ആ തുക കൊണ്ട് കടബാധ്യതകൾ ചെറിയ അളവിൽ പോലും കുറയ്ക്കാൻ സാധിച്ചില്ല എന്ന് കർഷകർ പറയുന്നു. 2022 ഓഗസ്‌റ്റ് 1 രാത്രി ഏഴ് മണി മുതലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, വെളളറ, മാടശേരി, 28-ാം മൈൽ, ഏലപ്പീടിക, കാടൻമല, നെടുംപുറംചാൽ പ്രദേശങ്ങളിലാണ് പ്രധാനമായും ഉരുൾപൊട്ടലും അനുബന്ധ നഷ്‌ടങ്ങളും ഉണ്ടായത്. ഇതിന് പുറമെ കോളയാട് പഞ്ചായത്തിലെ ചെക്കേരിയിലും ഉരുൾപൊട്ടി വിവിധ വകുപ്പുകളുടെ പരിശോധനകളിൽ 38 ഇടങ്ങളിൽ ചെറുതും വലിതുമായ ഉരുൾപൊട്ടലുകൾ ഉണ്ടായി എന്നാണ് കണ്ടെത്തിയട്ടുള്ളത്. 3 മരണം, പഞ്ചായത്ത് വകുപ്പ് കണക്കാക്കിയ നഷ്‌ടം. 13.85 കോടി. പൊതുമരാമത്ത് വകുപ്പ് 15 കോടി. ജല വകുപ്പ് 3.45 കോടി, മൃഗ സംരക്ഷണ വകുപ്പ് 1.80 ലക്ഷം രൂപ. കൃഷിനാശം സംഭവിച്ചതിന് കണക്കാക്കിയ നഷ്ട്‌ടം. 35.35 ലക്ഷം രൂപ കെഎസ്ഇബിക്കുണ്ടായ നഷ്‌ടം 76.94 ലക്ഷം. ആകെ നഷ്‌ടപ്പെട്ടത് 100 ഹെക്‌ടർ ഭൂമി. 6 വീടുകൾ പൂർണമായും 60 വീടുകൾ ഭാഗികമായും തകർന്നു. വാസയോഗ്യമല്ലാത്ത വിധം തകർന്നത് 3 വീടുകൾ. കണിച്ചാർ പഞ്ചായത്തിൽ 42 കിലോമീറ്റർ റോഡ് നഷ്ടപ്പെട്ടുവെന്നും ആകെ 35 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നുമാണ് ഏകദേശ കണക്ക്. കണിച്ചാറിന് പുറമെ പേരാവൂർ പഞ്ചായത്തിലും നാശനഷ്ട്‌ടം ഉണ്ടായി. കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകി തൊണ്ടിയിൽ ടൗണിലെ സ്‌ഥാപനങ്ങളിൽ വെള്ളം കയറി വൻ നഷ്‌ടം ഉണ്ടായി എന്നാൽ കാര്യമായ നഷ്ടപരിഹാരമൊന്നും സർക്കാർ നൽകിയില്ല.
Even after the regime that oppressed even those who suffered, the path of misery continues to be Poolakutty, Nedumpuramchal, Madasserimala, and then Periya Churam.




















